സാംസ്‌കാരിക സായാഹ്നം



സാംസ്‌കാരിക സായാഹ്നം

പയ്യോളി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ഇരിങ്ങത്ത് സംഘടിപ്പിച്ച സാംസ്‌കാരിക സായാഹ്നം പതുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യു.സി. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങത്ത് യു.പി.സ്‌കൂളില്‍ നടന്ന പരിപാടിയില്‍ എ.എം. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന ടെക്‌നിക്കല്‍ കലോത്സവത്തില്‍ ഏറ്റവും നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ട അഭിരാംകൃഷ്ണയ്ക്ക് യു.സി.ഷംസുദ്ദീന്‍ ഉപഹാരം നല്‍കി. വി.ഐ. ഹംസയുടെ 'യാത്രാനുഭവങ്ങള്‍' എന്ന പുസ്തകം രമേശ് കാവില്‍ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.നാരായണന്‍ പുസ്തകം ഏറ്റുവാങ്ങി. നന്മ സംസ്ഥാന വൈസ് പ്രസിഡന്റ് വില്‍സണ്‍ സാമുവല്‍ നന്മ മാഗസിന്‍ പ്രകാശനം ചെയ്തു. നന്മ വെബ്‌സെറ്റ് ബാബുരാജ് കല്പത്തൂര്‍ ഉദ്ഘാടനം ചെയ്തു.

എം.ടി.ഷീബ, കെ.പി. അബ്ദുറഹിമാന്‍, സി.കെ.ഗിരീഷ്, കെ.ടി.ഹരീഷ്, മൂസ മരുതേരി, അജീഷ് കൊടക്കാട്, കേളപ്പന്‍ കാത്തിക എന്നിവര്‍ സംസാരിച്ചു. പി.ടി. പ്രദീപന്‍ സ്വാഗതവും കെ.ഷജിത്ത് നന്ദിയും പറഞ്ഞു. കലാപരിപാടികളും നടന്നു.



സാമൂഹിക തിന്മയ്‌ക്കെതിരെ ഉപവാസം നടത്തി

മേപ്പയ്യൂര്‍: സാമൂഹിക തിന്മയ്ക്കും അക്രമങ്ങള്‍ക്കുമെതിരെ 'നന്മ' മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങത്ത് സംഘടിപ്പിച്ച ഉപവാസം തുറയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.സി. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ബാബുരാജ് കല്പത്തൂര്‍ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് എരവട്ടൂര്‍, സി.കെ.നാരായണന്‍, എം.ടി. ഷീബ, ഒ.പി.ലീല, കെ.പി.അബ്ദുറഹിമാന്‍, പി. ലീന, കാരയാട് ഗംഗാധരന്‍, സി.പി.നാരായണന്‍, മഞ്ഞക്കുളം നാരായണന്‍, സി.കെ.ഗിരീഷ്, കെ.ടി.ഹരീഷ്, സത്യന്‍ വിളയാട്ടൂര്‍, മുജീബ് കോമത്ത്, പ്രദീപ് ഇരിങ്ങത്ത്, ശശി ഗംഗോത്രി, കേളപ്പന്‍ കാര്‍ത്തിക, മജീദ് കാവില്‍, വി.ഐ. ഹംസ, മൊയ്തു മാനയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


കല

മനുഷ്യന്റെ വിചാരങ്ങളേയും വികാരങ്ങളേയും ദർശനങ്ങളേയും മറ്റുള്ളവർക്ക് അനുഭവ ഭേദ്യമാകുന്ന തരത്തിൽ അല്ലെങ്കിൽ അവന്റെ തന്നെ ആത്മസംതൃപ്തിക്ക് വേണ്ടി ലാവണ്യ പരമായി അവന്റെ ശൈലിയിൽ സൃഷ്ടിക്കുമ്പോൾ കല ഉണ്ടാകുന്നു. ഇത് ഭൂമിയിൽ മനുഷ്യനു് മാത്രമുള്ള ഒരു കഴിവാണ്.

സംസ്ഥാന കമ്മറ്റി


Reg No.R 512/06


ഓഫീസ് - സിദ്ധിഖ് ബിൽഡിംഗ്,
വടക്കാഞ്ചേരി റോഡ്,
കുന്ദംകുളം,തൃശ്ശൂർ-680503


പ്രസി-മാധവൻ കുന്നത്തറ

ജില്ലാ കമ്മറ്റി



പ്രസി-വിൽസൻ സാമൂവൽ

സെക്ര-കെ.കോയ

മേഖലാ കമ്മറ്റി

ബാബുരാജ് കല്പത്തൂർ (പ്രസി.)  വി.ഐ. ഹംസ മാസ്റ്റർ (സെക്ര.)

യൂനിറ്റ് കമ്മറ്റി

 ഭാരവാഹികള്‍: 

  • ഷജിത്ത് കാളാശ്ശേരി (പ്രസി.)
  • പി.ടി. പ്രദീപന്‍ (സെക്ര.)
  • വള്ളില്‍ പ്രഭാകരന്‍  (വൈ.പ്രസി.)
  • കേളപ്പന്‍ കാര്‍ത്തിക (വൈ.പ്രസി.) 
  • കെ.ബാലകൃഷ്ണന്‍(ജോ.സെക്ര.)
  • ഗണേഷ് തുറയൂര്‍ (ജോ.സെക്ര.),
  • വിജയന്‍ കെ. ഇരിങ്ങത്ത് (ഖജാ.), 
  • വള്ളില്‍ ജയന്‍ (ഓഡിറ്റര്‍)
എഡിറ്റോറിയൽ 
  • വിജയന്‍ കെ. ഇരിങ്ങത്ത് - (എഡിറ്റർ)
  • കെ.ബാലകൃഷ്ണന്‍
  • വള്ളില്‍ ജയന്‍
  • ഗണേഷ് തുറയൂര്‍
  • വി.ഐ. ഹംസ മാസ്റ്റർ
  • പ്രദീപ് തോലേരി