സാമൂഹിക തിന്മയ്‌ക്കെതിരെ ഉപവാസം നടത്തി
മേപ്പയ്യൂര്‍: സാമൂഹിക തിന്മയ്ക്കും അക്രമങ്ങള്‍ക്കുമെതിരെ 'നന്മ' മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങത്ത് സംഘടിപ്പിച്ച ഉപവാസം തുറയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.സി. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ബാബുരാജ് കല്പത്തൂര്‍ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് എരവട്ടൂര്‍, സി.കെ.നാരായണന്‍, എം.ടി. ഷീബ, ഒ.പി.ലീല, കെ.പി.അബ്ദുറഹിമാന്‍, പി. ലീന, കാരയാട് ഗംഗാധരന്‍, സി.പി.നാരായണന്‍, മഞ്ഞക്കുളം നാരായണന്‍, സി.കെ.ഗിരീഷ്, കെ.ടി.ഹരീഷ്, സത്യന്‍ വിളയാട്ടൂര്‍, മുജീബ് കോമത്ത്, പ്രദീപ് ഇരിങ്ങത്ത്, ശശി ഗംഗോത്രി, കേളപ്പന്‍ കാര്‍ത്തിക, മജീദ് കാവില്‍, വി.ഐ. ഹംസ, മൊയ്തു മാനയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.