സാംസ്‌കാരിക സായാഹ്നം



സാംസ്‌കാരിക സായാഹ്നം

പയ്യോളി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ഇരിങ്ങത്ത് സംഘടിപ്പിച്ച സാംസ്‌കാരിക സായാഹ്നം പതുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യു.സി. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങത്ത് യു.പി.സ്‌കൂളില്‍ നടന്ന പരിപാടിയില്‍ എ.എം. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന ടെക്‌നിക്കല്‍ കലോത്സവത്തില്‍ ഏറ്റവും നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ട അഭിരാംകൃഷ്ണയ്ക്ക് യു.സി.ഷംസുദ്ദീന്‍ ഉപഹാരം നല്‍കി. വി.ഐ. ഹംസയുടെ 'യാത്രാനുഭവങ്ങള്‍' എന്ന പുസ്തകം രമേശ് കാവില്‍ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.നാരായണന്‍ പുസ്തകം ഏറ്റുവാങ്ങി. നന്മ സംസ്ഥാന വൈസ് പ്രസിഡന്റ് വില്‍സണ്‍ സാമുവല്‍ നന്മ മാഗസിന്‍ പ്രകാശനം ചെയ്തു. നന്മ വെബ്‌സെറ്റ് ബാബുരാജ് കല്പത്തൂര്‍ ഉദ്ഘാടനം ചെയ്തു.

എം.ടി.ഷീബ, കെ.പി. അബ്ദുറഹിമാന്‍, സി.കെ.ഗിരീഷ്, കെ.ടി.ഹരീഷ്, മൂസ മരുതേരി, അജീഷ് കൊടക്കാട്, കേളപ്പന്‍ കാത്തിക എന്നിവര്‍ സംസാരിച്ചു. പി.ടി. പ്രദീപന്‍ സ്വാഗതവും കെ.ഷജിത്ത് നന്ദിയും പറഞ്ഞു. കലാപരിപാടികളും നടന്നു.